കട്ടപ്പന: ടീ ബോർഡിന്റെ നേതൃത്വത്തിൽ കാൽവരിമൗണ്ടിൽ ഗ്രീൻ ടീ, ബഡ് ടീ തുടങ്ങിയ വിവിധതരം തേയിലപ്പൊടികളുടെ നിർമ്മാണത്തിനുള്ള പരിശീലനം നൽകി. തേയില സംഘങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത വനിതകൾ ഉൾപ്പെടെ 25 പേർക്കാണ് പരിശീലനം നൽകിയത്. തേയില മേഖലകളിൽ ടീ യൂണിറ്റുകൾ ഉണ്ടാക്കുന്നതിനുള്ള പരിശീലന പരിപാടിയുടെ യോഗത്തിൽ ടീ ബോർഡ് അസിസ്റ്റന്റ് ഡയറക്ടർ ബി. പകലവൻ അദ്ധ്യക്ഷത വഹിച്ചു. ചെറുകിട തേയില കർഷക ഫെഡറേഷൻ പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. എസ്. സജീവൻ, പ്രശാന്ത് ബോറ, ജഫിൻ മിറ്റത്താനി, കുര്യൻ ചീരംകുന്നേൽ, ജോജോ കൊല്ലക്കൊമ്പിൽ എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.