വെള്ളിയാമറ്റം: ലോക ജല ദിനത്തോട് അനുബന്ധിച്ച് വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത്, എന്റർപ്രണർ ഷിപ്പ് ഡവലപ്പ്മെന്റ് സൊസൈറ്റി, കുടുംബശ്രീ എന്നിവയുടെ സംയുക്താഭ്യമുഖ്യത്തിൽ പോസ്റ്റർ ഡിസൈൻ മത്സരം നടത്തി. കുടുംബശ്രീ, ഹരിത കർമ്മ സേന, അംഗൻ വാടി ടീച്ചേഴ്‌സ് ആൻഡ് വർക്കേഴ്‌സ്, ആശാ പ്രവർത്തകർ എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടിയാണ് മത്സരം നടത്തിയത്. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് 1001,751,501 എന്നിങ്ങനെ ക്യാഷ് പ്രൈസ് വിതരണം ചെയ്തു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദു ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലാലി ജോസി അദ്ധ്യക്ഷത വഹിച്ചു.