നെടുങ്കണ്ടം : ഒരു ഇടവേളക്ക് ശേഷം കഞ്ചാവ് വിൽപ്പന സജീവമാകുന്നു.നെടുങ്കണ്ടം മാർക്കറ്റിൽ കഞ്ചാവ് വിൽപ്പന നടത്തിയ ആളെ പൊലീസ് പിടികൂടി. സമാന രീതിയിൽ മറ്റൊരു പ്രതിയിൽ നിന്നും പൂപ്പാറ ഭാഗത്തുനിന്നും കഞ്ചാവ് പിടിച്ചെടുത്തിരുന്നു. നെടുങ്കണ്ടം തട്ടാംപറമ്പിൽ രഘു(43)നെയാണ് 70 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. മാർക്കറ്റിൽ കഞ്ചാവ് വിൽപ്പനയ്ക്കായി എത്തിയ രഘു പൊലീസിനെ കണ്ട് പരിഭ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.തുടർന്ന് നടത്തിയ പരിശോധനയിൽ സിഐ ബി.എസ് ബിനുവിന്റെ നേത്യത്വത്തിൽ പ്രതിയെ കഞ്ചാവുമായി പിടികൂടുകയായിരുന്നു. അന്യ സ്ംസ്ഥാന തൊഴിലാളികൾക്ക് വിൽപ്പന നടത്തുന്നതിനായാണ് കഞ്ചാവ് പൊതികളാക്കി കൊണ്ടുവന്നത്. തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവന്ന കഞ്ചാവ് പൊതിക്കൊന്നിന് 500 നിരക്കിലാണ് വിൽപ്പന നടത്തുന്നതെന്ന് പ്രതി പൊലീസനോട് പറഞ്ഞു. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. കഞ്ചാവ് എവിടെ നിന്നും കൊണ്ടുവന്നുവെന്നതിനെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.