 
തൊടുപുഴ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിൽ കലാ കായികോത്സവം 2022ന്റെ സംഘാടക സമിതി രൂപീകരിച്ചു.യൂണിയൻ ചെയർമാൻ എ.ജി തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ന വൈസ് ചെയർമാൻ ഡോ.കെ.സോമൻ മാർഗ്ഗരേഖ അവതരിപ്പിച്ചു. വൈക്കം ബെന്നി ശാന്തി ഭദ്രദീപ പ്രകാശനം നടത്തി. വനിതാ സംഘം യൂണിയൻ സെക്രട്ടറി സ്മിത ഉല്ലാസ് ജനറൽ കൺവീനറും യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പി.ജെ. സന്തോഷ്, എംപ്‌ളോയിസ് ഫോറം പ്രസിഡന്റ് പ്രദീപ് കുമാർ, പെൻഷൻ കൗൺസിൽ പ്രസിഡന്റ് ഷിബു പി.റ്റി,രവിവാര പാഠശാല കൺവീനർ സോണി ഇ.എസ്, മഞ്ഞള്ളൂർ സൈബർ സേന ചെയർമാൻ സിബി.പി എന്നിവർ കൺവീനർമാരും, വനിതാസംഘം പ്രസിഡന്റ് ഗിരിജ ശിവൻ ട്രഷററുമായി 51 അംഗ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. കൊവിഡ് മഹാമാരി മൂലം പ്രവർത്തനം ഭാഗികമായി നിലച്ചുപോയ കുടുംബയൂണിറ്റുകളെ സജീവമാക്കുക, പോഷക സംഘടനകളെ കാര്യക്ഷമമാക്കുകയും ശാഖാ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനുമാണ് കലാ കായികോത്സവം 2022 സംഘടിപ്പിക്കുന്നത്. തൊടുപുഴ യൂണിയനിലെ എല്ലാ ശാഖകളും ഏപ്രിൽ 15 ന് മുമ്പ് കലാ കായികോത്സവം പൂർത്തിയാക്കി ഏപ്രിൽ 30ന് മുമ്പ് തൊടുപുഴ യൂണിയൻ കലോത്സവം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.