വണ്ണപ്പുറം : കെ.എസ്.എസ്.പി.യു. വണ്ണപ്പുറം യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് റ്റി.കെ.ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് പ്രസിഡന്റ് എം.ജെ.ലില്ലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോ.സെക്രട്ടറി റ്റി.എൻ.സുഗതൻ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ജോർജ്ജ് റ്റി.സി. റിപ്പോർട്ടും ട്രഷറർ ഒ.എം.പൗലോസ് വരവുചെലവ് കണക്കും അവതരിപ്പിച്ചു.യൂണിറ്റ് അംഗങ്ങളായ കെ.ഡി.രമണൻ, റെജി ജോസഫ്, ജോർജ്ജ് വി.ജി. എന്നിവർ സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് എം.ബി.ശശി സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.ഡി.ശ്രീനിവാസൻ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി ടി.കെ.ശിവപ്രസാദ് (പ്രസിഡന്റ്), ജോർജ്ജ് റ്റി.സി (സെക്രട്ടറി), ഒ.എ.പൗലോസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.