തൊടുപുഴ: ജില്ല ആശുപത്രിയിലെ ജീവനക്കാരെ ഡ്യൂട്ടി സമയത്ത് മർദ്ദിച്ച പ്രതികളെ ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ. അസ്സോസിയേഷൻ ജില്ല ആശുപത്രിയിൽ പ്രതിഷേധ ധർണ്ണ നടത്തി.അക്രമം നടന്ന് രണ്ടാഴ്ചയായിട്ടും പ്രതികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാത്തത്
ജീവനക്കാരോടുള്ള അവഹേളനമാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് സെറ്റോ ജില്ലാ ജോ.കൺവീനർ രാജേഷ് ബേബി ആരോപിച്ചു.നിർഭയം ജോലി ചെയ്യുന്നതിനാവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടതായി അസ്സോസിയേഷൻ കുറ്റപ്പെടുത്തി.എല്ലാ ആശുപത്രികളിലും മുഴുവൻ സമയ പോലീസ് സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡന്റ് പീറ്റർ കെ.അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എസ് ഷെമീർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ യു എം ഷാജി, വർഗീസ് എൻ .സി .വെസ്റ്റ് ബ്രാഞ്ച് പ്രസിഡന്റ് ദീപു പി.യു.,ജില്ല സെക്രട്ടറിയേറ്റ് അംഗം ബിജു പി.,ജോർജ് ,ദിലീപ് ജോസഫ്, ഫൈയ്‌സൽ വി.എസ്, വിജയൻ ടി.എസ്, സി.എച്ച് ബാബു, റോയിച്ചൻ റ്റി.സി. മനു, എന്നിവർ നേതൃത്വം നല്കി