തൊടുപുഴ : പത്താമുദയത്തിന്റെ ഭാഗമായി തൊടുപുഴയിൽ സംഘടിപ്പിക്കുന്ന കാഡ്‌സ് ഗ്രീൻഫെസ്റ്റ് 2022 ന്റെ നടത്തിപ്പിന് സ്വാഗതസംഘം രൂപികരിച്ചു .കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം എ കരിം ,ചൈൽഡ് വെൽഫെയർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജോസഫ് അഗസ്റ്റിൻ ,തോമസ് .പി. ജോഷ്വാ (മുൻ കൃഷി ഓഫീസർ ),സുരേഷ് ബാബു (റൂറൽ ബാങ്ക് പ്രസിഡന്റ് ),എം.സി .മാത്യു , ജെയിംസ് മാളിയേക്കൽ (ട്രാക്ക് പ്രസിഡന്റ് ), ബേബി ജോർജ് (ചെറുകിടവ്യവസായ ജില്ലാ പ്രസിഡന്റ് )എൻ ഐ ബെന്നി , രാജീവ് പുഷ്പാംഗദൻ(മുൻ മുൻസിപ്പൽ ചെയർമാൻ )കെ വി ജോസ് (സെക്രട്ടറി കാഡ്‌സ് ),ജേക്കബ് മാത്യു (കാഡ്‌സ് ഡയറക്ടർ , അഡ്മിനിസ്‌ട്രേഷൻ ) തുടങ്ങിയവർ പങ്കെടുത്തു.
മന്ത്രി റോഷി അഗസ്റ്റിൻ പി .ജെ ജോസഫ് എം. എൽ. എ ,അഡ്വ .ഡീൻ കുര്യാക്കോസ്. എം. പി ,എം. ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ..സാബു തോമസ്,സ്‌പൈസസ് ബോർഡ് ചെയർമാൻ എ. ജി. തങ്കപ്പൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി .കെ .ഫിലിപ് എന്നിവർ , രക്ഷാധികാരികളായും, ട്രീസ ജോൺ(പ്രസിഡന്റ് തൊടുപുഴ ബ്ലോക്ക്, മാത്യു ജോൺ (പ്രസിഡന്റ് ഇളംദേശം ബ്ലോക്ക് ),പ്രൊഫ.എം.ജെ.ജേക്കബ്(ജില്ലാപഞ്ചായത്ത് മെമ്പർ), ഇന്ദു സുധാകരൻ(ജില്ലാപഞ്ചായത്ത് മെമ്പർ), തുടങ്ങിയവർ ഉപരക്ഷാധികാരികളായും , സനീഷ് ജോർജ് ചെയർമാനായും , ആന്റണി കണ്ടിരിക്കൽ ജനറൽ കൺവീനറായും 251 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത് .