മുട്ടം: മലങ്കര അണക്കെട്ടിന്റെ തീരത്തൂടെ കടന്ന് പോകുന്ന മാത്തപ്പാറ - ഐ എച്ച് ഡി പി കോളനി റോഡിന്റെ വീതി കൂട്ടൽ ജോലികൾ ആരംഭിച്ചു. മുട്ടം പഞ്ചായത്തിന്റെ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന ഭാഗമാണിത്. റോഡിന്റെ വശങ്ങളിൽ ഐറീഷ് ഓടയും സ്ഥാപിക്കും. ഇതിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലുമുള്ള പാഴ് മരങ്ങൾ, കുറ്റിക്കാടുകൾ, മൺ തിട്ടകൾ എന്നിവ ഉടൻ നീക്കം ചെയ്യും. വൈദ്യതി പോസ്സ്റ്റുകളും സ്റ്റേ കമ്പികളും റോഡിൽ നിന്ന് മാറ്റി സ്ഥാപിക്കും.