mobile

തൊടുപുഴ: മൊബൈൽ ഫോൺ റീട്ടെയ്ൽ അസോസിയേഷന്റെ ജില്ലാ സമ്മേളനവും തിരഞ്ഞെടുപ്പും തൊടുപുഴ വ്യാപാരഭവനിൽ നടന്നു.

പ്രസിഡന്റ് ഷെറീഫ് സർഗത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോവും പദ്ധതികളുടെ ഉദ്ഘാടനവും മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ നിർവഹിച്ചു. മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ സൈര, യൂത്ത് വിംഗ് പ്രസിഡന്റ് താജു എം. ബി തുടങ്ങിയവർ പ്രസംഗിച്ചു.സംസാരിച്ചു. പുതിയ ഭാരവാഹികളായി ഷെറീഫ് സർഗം(പ്രസിഡന്റ്) ,മുനീർ കെ. എം(ജനറൽ സെക്രട്ടറി) , കിഷോർ(ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.