
ആലക്കോട്:ക്ഷീരവികസന വകുപ്പുംആലക്കോട് പഞ്ചായത്തുമായി ചേർന്ന് ഇളംദേശംബ്ലോക്കു പഞ്ചായത്ത് ക്ഷീര കർഷകസംഗമം നടത്തി. അഞ്ചിരിയിൽ നടന്ന ക്ഷീരകർഷക സംഗമത്തിൽകന്നുകാലിപ്രദർശനം,സെമിനാർ,ഡയറിക്വിസ്,ഡയറിഎക്‌സിബിഷൻ,പൊതുയോഗം എന്നിവ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോൺ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ പി.ജെ.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഇളംദേശംബ്ലോക്കു പഞ്ചായത്ത് വാർഷിക പദ്ധതികൾ ജില്ലാപഞ്ചായത്തു പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു..ആലക്കോട് പഞ്ചായത്തു പ്രസിഡന്റ് മിനി ജെറി മുഖ്യ പ്രഭാഷണം നടത്തി.മികച്ച ക്ഷീര കർഷകരെ ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാനിമോൾ വർഗീസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ടോമി കാവാലം, സിബി ദാമോദരൻ, ആൻസി സോജൻ എന്നിവരും, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. സ്. ജോൺ,ജിജി സുരേന്ദ്രൻ, നൈസി ഡെനിൽ , ഷൈനി സന്തോഷ്, ടെസ്സി മോൾ മാത്യു, മിനി ആന്റണി, ജിനോ കുരുവിള, കെ കെ,രവി, കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ,ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ ജെയിംസ്,ഡി. ഡി. മഹേഷ് നാരായണൻ,സ്വാഗതസംഘം ചെയർമാൻ പി. ജി. വിജയൻ, ക്ഷീരകർഷകസംഘം പ്രസിഡന്റുമാർ,എന്നിവർസംസാരിച്ചു.