budgetedavetty

ഇടവെട്ടി :ഇടവെട്ടി ഗ്രാമപഞ്ചായത്തിന് 18,62,96,500 രൂപ വരവും 18,56,86,000 ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് എ കെ സുഭാഷ് കുമാർ അവതരിപ്പിച്ചു. അടിസ്ഥാനാവശ്യങ്ങളായ ഭവനനിർമ്മാണത്തിനും ശുചിത്വം, മാലിന്യ സംസ്‌കരണത്തിനും ആരോഗ്യ വിദ്യാഭ്യാസ കാർഷിക മേഖലക്കും ഊന്നൽ നൽകുന്നതോടൊപ്പം പൊതുജനങ്ങളുടെ കാലങ്ങളായുള്ള പ്രതീക്ഷയായ പൊതുശ്മശാനത്തിനായി 50 ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽപഞ്ചായത്ത് സെക്രട്ടറി പി എം അബ്ദുൽ സമദ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിൻസി മാർട്ടിൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മോളി ബിജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബേബി തോമസ്, മെമ്പർമാരായ സുജാത ശിവൻനായർ, സുബൈദ അനസ്, ബിന്ദു ശ്രീകാന്ത്, അഡ്വ. അജ്മൽഖാൻ അസീസ്, അസീസ് ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.