ഇടുക്കി :പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ താത്കാലിക അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നതിനായുള്ള വാക് ഇൻ ഇന്റർവ്യൂ മാർച്ച് 30,31 തീയതികളിൽ വിദ്യാലയത്തിൽ നടത്തും. ഇന്റർവ്യൂവിന്റെ സമയം, യോഗ്യത, വേതനം തുടങ്ങിയ വിശദ വിവരങ്ങൾ വിദ്യാലയ വെബ്‌സൈറ്റ് ആയ https://painavu.kvs.ac.in നിന്ന് ലഭിക്കും.