ചെറുതോണി: ലോക ക്ഷയരോഗ ദിനാചരണ ഭാഗമായി ജില്ലാതല പരിപാടിയും പൊതുസമ്മേളനവും ഇന്ന് രാവിലെ 10.30 ന് ചെറുതോണി ജില്ലാ പൊലീസ് സൊസൈറ്റി ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജിജി കെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. കളക്ടർ ഷീബ ജോർജ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗ്ഗീസ് ദിനാചരണ സന്ദേശം നൽകും. ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, ആരോഗ്യ വകുപ്പിലെ വിവിധ പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ സംസാരിക്കുമെന്ന് ജില്ലാ റ്റി.ബി.ഓഫീസർ ഡോ. സെൻസി അറിയിച്ചു.