jillajail

മുട്ടം: ജില്ലാ ജയിലിന്റെ മാത്തപ്പാറയിലുള്ള പമ്പ് ഹൗസിന് സുരക്ഷ വേലി സ്ഥാപിക്കുന്നു. രാത്രി സമയങ്ങളിൽ ഉൾപ്പെടെ നിരവധി ആളുകൾ പമ്പ് ഹൗസിന് ചുറ്റിലും തമ്പടിക്കുന്നതും പമ്പ് ഹൗസിന് മുകളിൽ കയറി മലങ്കര അണക്കെട്ടിലെ വെള്ളത്തിന്റെ പശ്ചാത്തലത്തിൽ അപകടകരമായ രീതിയിൽ ഫോട്ടോയും വീഡിയോയും എടുക്കുന്നതും ജയിൽ അധികൃതരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അടിയന്തരമായി സുരക്ഷ വേലി സ്ഥാപിക്കാൻ തീരുമാനിച്ചത്. പമ്പ് ഹൗസിലെ സുരക്ഷ സംബന്ധിച്ച് ജയിൽ അധികൃതർ മുട്ടം പൊലീസിന് കത്തും നൽകിയിരുന്നു. ജില്ലാ ജയിലിലേക്ക് ആവശ്യമായ കുടി വെള്ളം എത്തിക്കുന്നത് മാത്തപ്പാറ പമ്പ് ഹൗസിൽ നിന്നാണ്.