തൊടുപുഴ: മൂലമറ്റം, തങ്കമണി, തൊടുപുഴ റേഞ്ചുകളിലെ കള്ളുഷാപ്പുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ കഴിഞ്ഞ 18 മുതൽ നടത്തി വന്നിരുന്ന സമരം യൂണിയൻ പ്രതിനിധികളും ലൈസൻസികളും തമ്മിൽ നടന്ന ചർച്ചയിൽ ഒത്തുതീർപ്പായി. ഒത്തു തീർപ്പ് വ്യവസ്ഥ അനുസരിച്ച് തൊഴിലാളികൾക്ക് പ്രതിമാസ ശമ്പളത്തിൽ 3038 രൂപ വർദ്ധിപ്പിക്കും. ചർച്ചയിൽ യൂണിയനുകളെ പ്രതിനിധീകരിച്ച് കെ സലിം കുമാർ, പി പി ജോയി, പി എൻ വിജയൻ(എഐടിയുസി), വി വി മത്തായി, കെ എം ബാബു, കെ വി ജോയി (സിഐടിയുസ), എൻ രാജീവൻ, എ പി സഞ്ചു(ബിഎംഎസ്)എന്നിവരും ലൈസൻസികളെ പ്രതിനിധീകരിച്ച് ബേബി ചാക്കോ, മനോജ് ഉണ്ണി, പി ആർ സജീവൻ, സോയി, എ ജി സജിമോൻ, എ പി ജിജിമോൻ, ജയൻ, കെ ഡി.വിജയൻ എന്നിവരും പങ്കെടുത്തു.
ഒത്തു തീർപ്പ് വ്യവസ്ഥ അനുസരിച്ച് മാർച്ച് മാസത്തെ ശമ്പളത്തിൽ വർധിപ്പിച്ച തുക നൽകും.