obitbiya

കട്ടപ്പന : കൊച്ചറയ്ക്ക് സമീപം പാലാക്കണ്ടത്ത് അമിത വേഗതയിലെത്തിയ കാർ ഇടിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.പാലാക്കണ്ടം തച്ചിരിക്കൽ ബിനോയിയുടെ മകൾ ബിയ ( 11 ) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നാലേകാലോടെ ആണ് അപകടം നടന്നത്.സ്‌കൂൾ ബസിൽ നിന്നും റോഡിലേയ്ക്ക് ഇറങ്ങിയപ്പോൾ വേഗതയിലെത്തിയ കാർ ഇടിച്ച്‌തെറിപ്പിക്കുകയായിരുന്നു.ഉടൻതന്നെ ബിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൊച്ചറ എ കെ എം യു പി സ്‌കൂൾ വിദ്യാർത്ഥിനിയാണ് .ആശയാണ് മാതാവ്.അബിയ ഏകസഹോദരിയാണ്..വണ്ടൻമേട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.