
അടിമാലി: കുഞ്ചിത്തണ്ണിയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരുന്ന ബൈക്ക് യാത്രിക്കാരൻ മരിച്ചു. കുഞ്ചിത്തണ്ണി ദേശീയം വെള്ളാരംകാലയിൽ അഭിജിത്ത് മോഹൻദാസാണ് (23) മരിച്ചത്. ചൊവ്വാഴ്ച കുഞ്ചിത്തണ്ണി ഭാഗത്ത് നിന്നെത്തിയ അഭിജിത്തിന്റെ ബൈക്ക് രാജാക്കാട്ടിലേക്ക് പോയ കാറിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അഭിജിത്തിന്റെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിമാലി മാർ ബസേലിയോസ് കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു. അഭിജിത്തിന്റെ അച്ഛൻ മോഹൻദാസ് അന്തരിച്ചതിന്റെ നാൽപതാം ദിവസമായിരുന്നു അപകടം. സംസ്‌കാരം നടത്തി. അമ്മ: തുളസി. സഹോദരി: ആതിര.