നാടുകാണി: ട്രൈബൽ ആർട്‌സ് ആന്റ് സയൻസ് കോളേജിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ആഭിമുഖ്യത്തിൽ നശാ മുക്ത് ഭാരത് ക്യാമ്പയിന്റെ ഭാഗമായി ലഹരിമുക്ത ബോധവത്കരണ സെമിനാർ നടത്തി. പ്രിൻസിപ്പൽ ഡോ. സി.കെ. സ്മിത അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ സി.ആർ. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ആന്റ് സൈക്യാട്രിക് സോഷ്യൽ വർക്കർ പി.ആർ. പ്രീതി മുഖ്യപ്രഭാഷണം നടത്തി. ഐ.ക്യു.എ.സി കോ ഓഡിനേറ്റർ രാജേഷ് കെ. സ്വാഗതവും ഐ.ക്യു.എ.സി അംഗം കെ.എസ്. അർച്ചന നന്ദിയും പറഞ്ഞു.