ഉടുമ്പന്നൂർ: ഇടമറുക് പാറേക്കാവ് ദേവക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞവും മീനകാർത്തിക മഹോത്സവവും 25 മുതൽ ആരംഭിക്കും. യജ്ഞാചാര്യൻ പട്ടളം മണികണ്ഠൻ കാർമികത്വം വഹിക്കുന്ന യജ്ഞം ഏപ്രിൽ മൂന്നിന് സമാപിക്കും. ഏപ്രിൽ നാല്, അഞ്ച് തീയതികളിലായി മീനകാർത്തിക മഹോത്സവം നടക്കും. നാലിന് സർപ്പത്തിന് നൂറും പാലും. വൈകിട്ട് 6.45ന് ശ്രീനന്ദനം ഭജൻസിന്റെ നാമസങ്കീർത്തനഘോഷവും നടക്കും. അഞ്ചിന് രാവിലെ ഒമ്പതിന് കലംകരിക്കൽ, 9.30ന് കലശപൂജ, 11ന് കലശാഭഷേകം, വൈകിട്ട് 7.30ന് കളംപൂജ, കളമെഴുത്തുപാട്ട്, താലപ്പൊവി എന്നിവ നടക്കും. അന്നേ ദിവസം നാമസങ്കീർത്തന കോകിലം കോഴക്കോട് പ്രശാന്ത് വർമ്മ നയിക്കുന്ന മാനസജപലഹരി ഉണ്ടായിരിക്കും. രാത്രി 11ന് മുടിയേറ്റ് നടക്കുമെന്ന് ക്ഷേത്രം കൺവീനർ എൻ.വി. അനിൽകുമാർ അറിയിച്ചു.