കുമളി: ലോക വനദിന ആഘോഷങ്ങളുടെ ഭാഗമായി പെരിയാർ കടുവാ സങ്കേതത്തിൽ ഒരാഴ്ചയായി നടന്നു വന്ന പരിപാടികൾ സമാപിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ബോധവൽക്കരണ പരിപാടികളും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. ഇക്കോ സെവലപ്‌മെന്റ് കമ്മിറ്റിഅംഗങ്ങൾ പരിസ്ഥിതിപ്രവർത്തകർ വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ വനാതിർത്തിയോട്‌ചേർന്ന പ്രദേശങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്തു.ഫിഷർമെൻ ഇ ഡി സി അംഗങ്ങളുടെ സഹകരണത്തോടെ തേക്കടി തടാകത്തിലെ മീൻ സമ്പത്തിന് ഭീഷണിയാകുന്നവിദേശ മത്സ്യമായ ആഫ്രിക്കൻ മുഷിയെ പരിസ്ഥിതി സൗഹൃദമായ രീതിയിൽ നീക്കം ചെയ്തു . ഫോറസ്റ്റ് സേവ് ഫ്യൂച്ചർ എന്ന സന്ദേശം എത്തിക്കുന്നതിനായി സൈക്കിൾ റാലിയും വിനോദസഞ്ചാരികളെ ഉൾപ്പെടെ പങ്കെടുപ്പിച്ചുക്വിസ് മത്സരവും നടത്തി.ഗ്രീൻ കുമളി ക്ലീൻ കുമളി ഭാഗമായി തൊഴിലാളികളആദരിച്ചു . സമാപനയോഗം കടുവ സങ്കേതം ഫീൽഡ് ഡയറക്ടർ പി പ്രമോദ് ഉദ്ഘാടനം ചെയ്തു ഡെപ്യൂട്ടി ഡയറക്ടർ എപി സുനിൽ ബാബു അദ്ധ്യക്ഷനായി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ മുഖ്യ പ്രഭാഷണം നടത്തി പഞ്ചായത്തംഗം ജിജോ രാധാകൃഷ്ണൻ ഫ്‌ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ കെ സതീഷ് കുമാർ വള്ളക്കടവ് റെയ്ഞ്ച് ഓഫീസർ അജികുമാർ പെരിയാർ റേഞ്ച് ഓഫീസർ പി.എ.ജലീൽ തേക്കടി റെയ്ഞ്ച് ഓഫീസർ അഖിൽ ബാബു എന്നിവർ സംസാരിച്ചു .