നെടുങ്കണ്ടം: ഉടുമ്പൻചോലക്ക് സമീപം ആടുകടന്താനിൽ തീപിടുത്തം. 10 ഏക്കറോളം പുൽമേടും അരയേക്കർ ഏലത്തോട്ടവും കത്തിനശിച്ചു. ആടുകടന്താൻ സ്വദേശി സുകുമാറിന്റെ ഏലത്തോട്ടമാണ് കത്തിനശിച്ചത്. നെടുങ്കണ്ടം അഗ്നിരക്ഷാ നിലയത്തിൽ നിന്നും രണ്ട് യൂണിറ്റുകൾ എത്തി തീ അണയ്ക്കുകയായിരുന്നു.സീനിയർ ഫയർ ഓഫീസർ അജിഖാൻ യൂസഫ്, പ്രശോഭ്, വിവേക്, ജിബിൻ, സണ്ണി വർഗീസ്, സിനോജ് എന്നീ ഉദ്യോഗസ്ഥർ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.