
കട്ടപ്പന : ആനവിലാസം പളനിക്കാവിൽ ഏലതോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീ മരിച്ചു .പളനിക്കാവ് കണ്ണമുണ്ട എസ്റ്റേറ്റിൽ കണ്ണന്റെ ഭാര്യ ഭവാനി കണ്ണൻ (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് അപകടം നടന്നത്. ജോലി ചെയ്യുന്നതിനിടെ ഭവാനിയുടെ ദേഹത്ത് സമീപത്ത് നിന്ന മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടനെ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും