 
രാജാക്കാട് : രാജാക്കാട് ഗ്രാമ പഞ്ചായത്തിന് .30 കോടി 26 ലക്ഷം രൂപ വരവും , 30 കോടി 14 ലക്ഷം രൂപ ചെലവുംപ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വീണാ അനൂപ് അവതരിപ്പിച്ചു. .കാർഷിക മേഖല,ക്ഷീരമേഖല,സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ,ടൂറിസം, റോഡ്, ജലസംരക്ഷണം,പാർപ്പിടം എന്നിങ്ങനെ സർവ്വ മേഖലയിലും പ്രാധാന്യം നൽകി കൊണ്ടുള്ള കന്നി ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്..റോഡ് നിർമ്മാണത്തിന് രണ്ടര കോടി രൂപയും, ഭവന നിർമ്മാണത്തിന് 2 കോടി രൂപയും, ടൂറിസത്തിന് ഒരു കോടി രൂപയുമാണ് മാറ്റി വച്ചിരിക്കുന്നത്. കൂടാതെ പെൺകുട്ടികൾക്ക് ആയോധന പരിശീലനത്തിനും,കുട്ടികൾക്ക് നീന്തൽ പരിശീലനത്തിന് വേണ്ട നീന്തൽകുളം നിർമ്മിക്കുന്നതിനും തുക മാറ്റി വച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ബജറ്റ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ,ബെന്നി പാലക്കാട്ട്,ബിജി സന്തോഷ്,കെ.പി സുബീഷ്,പുഷ്പലതാ സോമൻ,നിഷ രതീഷ്,സി.ആർ രാജു,ബിൻസു തോമസ്, മിനി ബേബി,പ്രിൻസ് തോമസ്,ദീപാ പ്രകാശ്,ടി.കെ സുജിത് സെക്രട്ടറി ആർ സി സുജിത്കുമാർ, പഞ്ചായത്തിന് കീഴിലുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.