 
കട്ടപ്പന :പശ്ചാത്തല വികസനത്തിനും ,ഭവന വികസനത്തിനും ലക്ഷ്യമിട്ട് കാഞ്ചിയാർ പഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റ് .24,96,97,579 കോടി രൂപ വരവും 24,43,71,250 കോടി ചെലവുമുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി അവതരിപ്പിച്ചു. കൃഷി മൃഗപരിപാലനം, ആരോഗ്യം,ഭവന വികസനം, ടൂറിസം എന്നിവയാണ് പ്രധാനപ്പെട്ട പദ്ധതികൾ. കാർഷിക മേഖലയിലേയ്ക്ക് യുവതീ യുവാക്കളെ ആകർഷിച്ച് ജൈവ പച്ചക്കറി വികസനം നടപ്പാക്കുന്നതിന് 25 ലക്ഷം രൂപയും, ശാസ്ത്രീയ കൃഷി രീതികൾ സ്വായത്തമാക്കുന്നതിന് 5 ലക്ഷം രൂപയും, ഭൂവികസനം, ജൈവ വേലി, തട്ടുതിരിക്കൽ എന്നിവ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പാക്കുന്നതിന് 2 കോടിയും , ഔഷധ സസ്യ വിതരണത്തിന് 15 ലക്ഷം രൂപയും ബഡ്ജറ്റിൽ നീക്കി വച്ചിട്ടുണ്ട്. മൃഗ സംരക്ഷണ മേഖലയിലേയ്ക്ക് 15.5 ലക്ഷം രൂപ വകയിരുത്തിയപ്പോൾ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഓരോ കുടുംബത്തിനും 150 തൊഴിൽ ദിനങ്ങൾ ഏറ്റെടുക്കും. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാർഷിക മേഖലയുമായി സംയോജിപ്പിച്ച് റോഡ് കോൺക്രീറ്റിംഗ് ഉൾപ്പടെ പൂർത്തിയാക്കാൻ 70 ലക്ഷം രൂപ വകയിരുത്തി.ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളും, അഞ്ചുരുളി ജലാശയം , വന മേഖലയിലെ ട്രക്കിംഗ് എന്നിവ സംയോജിപ്പിച്ച് ടൂറിസം വികസനത്തിനായി പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കി സർക്കാരിന് നൽകും..യുവജനക്ഷേമത്തിനായി 10 ലക്ഷം രൂപയും ബഡ്ജറ്റിൽ അനുവദിച്ചു.
സർക്കാർ മുന്നോട്ട് വച്ചിട്ടുള്ള 'ആർദ്രം'. ലൈഫ് വന പദ്ധതി,ഹരിതകേരളം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ മിഷനുകളോടൊപ്പം പ്രാദേശിക സർക്കാരായി പ്രവർത്തിക്കും. പ ക്ലീൻ കാഞ്ചിയാർ ഗ്രീൻ കാഞ്ചിയാർ പദ്ധതിക്കായി ഇരുപത് ലക്ഷം രൂപ നീക്കിവച്ചു.പട്ടികജാതിപട്ടികവർഗ്ഗ ക്ഷേമത്തിനായി 1.2 കോടി രൂപയും പശ്ചാത്തല മേഖലയിൽ 1.23 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. പ