ഇടുക്കി: നവീകരിച്ച കമ്പനിപ്പടി- നവദർശനഗ്രാം റോഡിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മന്ത്രിയുടെ എംഎൽഎ ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് ടാർ ചെയ്തത്.ക്രൈസ്റ്റ് കോളേജിലേക്കും നവദർശനയിലേക്കുമായി എത്തുന്ന നിരവധി ആളുകളാണ് ദിനം പ്രതി ഈ റോഡ് ആശ്രയിക്കുന്നത്. റോഡിന്റെ ആവശ്യകത മനസിലാക്കി റോഡ് വീണ്ടും ടാർ ചെയ്യാൻ മന്ത്രി ഫണ്ട് അനുവദിക്കുകയായിരുന്നു. നവദർശന, ക്രൈസ്റ്റ് കോളേജ്, കർമ്മൽ പബ്ലിക് സ്‌കൂൾ മാനേജർ ഫാ. ജയിംസ് നീണ്ടുശേരി അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭചെയർപേഴ്‌സൺ ബീന ജോബി, കൗൺസിലർമാരായ സുധർമ, ബിന്ദുലത രാജു എന്നിവർ പ്രസംഗിച്ചു. .