budget
ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അവതരിപ്പിക്കുന്നു

ഉടുമ്പന്നൂർ : ഭവന നിർമ്മാണത്തിനും കുടിവെള്ളത്തിനും കാർഷിക മേഖലയ്ക്കും ഊന്നൽ നൽകി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് വാർഷിക ബഡ്ജറ്റ്. 27,50,11,821 രൂപ വരവും 24,44,56,800 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അവതരിപ്പിച്ചു. ലൈഫ് പാർപ്പിട പദ്ധതിയുടെ പൂർത്തീകരണത്തിന് 1 . 51 കോടി, കുടിവെള്ള സൗകര്യ ലഭ്യതയ്ക്കായി 50 ലക്ഷം, മൃഗസംരക്ഷണ മേഖലയിൽ കാർഷിക മേഖലയ്ക്കായി 29 ലക്ഷവും, ക്ഷീര വികസനത്തിനായി 15 ലക്ഷവും, പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിനായി 2 കോടി 17 ലക്ഷം രൂപയും ബഡ്ജറ്റ് വകയിരുത്തുന്നു. പട്ടികവർഗ്ഗ പട്ടികജാതി, വനിതാശിശു വികസന പദ്ധതികൾക്കും ആരോഗ്യ മേഖലയ്ക്കും, മാലിന്യ സംസ്‌കരണ പ്രവർത്തങ്ങൾക്കും പ്രത്യേക പരിഗണന നൽകിക്കൊണ്ട് അവതരിപ്പിച്ച ബഡ്ജറ്റിൽ പഞ്ചായത്തിൽ ഒരു പൊതു കളിസ്ഥലം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾക്കും ഉപ്പുകുന്ന് ഗ്രാമീണ ടൂറിസം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും ലക്ഷ്യം വയ്ക്കുന്നു. ബഡ്ജറ്റ് അവതരണ സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ ഗോഡിക് ഗ്രീക്ക് സ്വാഗതം പറഞ്ഞു.