നെടുങ്കണ്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച യുവാവിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാടുംപാറ മേഖലയിൽ വെച്ചാണ് രണ്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ നെടുങ്കണ്ടം പൊലീസ് യുവാവിനെ പിടികൂടി കോടതിയിൽ ഹാജരാക്കി.