തൊടുപുഴ: കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ കർഷക അവാർഡ് വിതരണവും ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ കർഷക അവാർഡ് വിതരണം നിർവഹിക്കും. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ എം.എം. മണി, വാഴൂർ സോമൻ, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, കൃഷി അഡീഷണൽ ഡയറക്ടർ ഓഫ് എക്സ്റൻഷൻ എസ്. സുഷമ തുടങ്ങിയവർ പ്രസംഗിക്കും. കൃഷി അസി. ഡയറക്ടർമാരായ പ്രമോദ് മാധവൻ, കെ.ആർ.ചന്ദ്രബിന്ദു എന്നിവർ ക്ലാസ് നയിക്കും. രാവിലെ 10 മുതൽ കാർഷിക ഉത്പ്പന്നങ്ങളുടെ വിപണന മേളയും നടക്കും.