തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിൽ കുടയത്തൂർ, വഴിത്തല, കല്ലൂർക്കാട് മേഖലകളിലെ 15 ശാഖകൾ പങ്കെടുക്കുന്ന മേഖലാ യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് യൂണിയൻ ഹാളിൽ നടക്കും. കലാകായികോത്സവം- 2022, സാമൂഹ്യക്ഷേമ വിദ്യാഭ്യാസ നിധി സമാഹരണ കാര്യങ്ങൾ വിജയിപ്പിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്ന യോഗത്തിൽ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ ഡോ. കെ. സോമൻ, ബോർഡ് മെമ്പർ ഷാജി കല്ലാറയിൽ, എക്‌സ് ഒഫീഷ്യോ അംഗം ബെന്നി ശാന്തി തുടങ്ങിയവർ പങ്കെടുക്കും. 15 ശാഖകളിലെ ശാഖാ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ഡോ. കെ. സോമൻ അറിയിച്ചു.