നെടുങ്കണ്ടം : മാതാപിതാക്കൾ അറിയാതെ നാടുവിട്ടുപോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നെടുങ്കണ്ടം പൊലീസ് കണ്ടെത്തി. പൊലീസ് പറയുന്നത് ഇങ്ങനെ: പശ്ചിമബംഗാൾ ഈസ്റ്റ്‌ മിസ്ഹാപ്പൂർ സ്വദേശികളായ മാതാപിതാക്കൾക്ക് ഒപ്പം പാറത്തോട്ടിൽ എത്തിയതായിരുന്നു ഏട്ടം ക്ലാസ് വിദ്യാർത്ഥിനി. ഏലം തോട്ടത്തിൽ ജോലിക്കായാണ് മാതാപിതാക്കൾ പാറത്തോട്ടിൽ എത്തിയത്. എന്നാൽ കുട്ടിയുടെ തുടർ പഠനം മുടങ്ങിയതോടെ കേരളത്തിൽ നിൽക്കാൻ മടിച്ച പശ്ചിമബംഗാൾ സ്വദേശികളായ അയൽവാസികൾ നാട്ടിലേക്ക് യാത്രയാകുന്നത് അറിഞ്ഞ് അവരോടൊപ്പംപോവുകയായിരുന്നു. നെടുങ്കണ്ടം എസ് ഐ ജി അജയകുമാറിന്റെ നേത്യത്വത്തിലുള്ള സംഘം സ്വദേശത്ത് നിന്നും കണ്ടെത്തി അവിടുത്തെപൊലീസ് സ്‌റ്റേഷനിൽ എത്തിക്കുകയും വിഡിയോ കോൺഫറൻസ് വഴി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുകയും ചെയ്തു.