പീരുമേട് :ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾ വാർഡുകളിൽ നിന്നും സമാഹരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ഗ്രീൻ കേരള കമ്പനിക്ക് ആദ്യ ലോഡ് കയറ്റി അയച്ചുതുടങ്ങി.. പഞ്ചായത്ത് പ്രസിഡന്റ് എസ് സാബു, വൈസ് പ്രസിഡണ്ട് ലക്ഷ്മി ഹെലൻ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ ജീവനക്കാർ എന്നിവരുടെ ഇടപെടൽ മൂലം 17 വാർഡുകളിലായി പി കെ ജാൻസി, ബിനി സാബു എന്നിവരുടെ നേതൃത്വത്തിൽ 34 അംഗങ്ങൾ പ്രവർത്തനം നടത്തുന്നു. പഞ്ചായത്തിന്റെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ ജേക്കബ് ഹരിത കർമ്മ സേനയുടെ പഞ്ചായത്ത് കോർഡിനേറ്ററായും, ബ്ലോക്ക് കോഡിനേറ്റർ ആയി സാനിയ വിനയൻ കുടുംബശ്രീയുടെ ചെയർ പേഴ്‌സൺ ശശികല ശശി കുടുംബശ്രീ അംഗങ്ങളും നേതൃത്വം നൽകുന്നു.