ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ രാജേശ്വരി രാജൻ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 18 അംഗങ്ങളുള്ള പഞ്ചായത്തിൽ രാജേശ്വരി രാജന് 10 വോട്ടും എതിർ സ്ഥാനാർത്ഥി സി.പി.എം. ലെ ജിഷാസുരേന്ദ്രന് 6 വോട്ടും ലഭിച്ചു സി.പി.ഐ അംഗം റ്റിൻസി തോമസ് വിട്ടുനിന്നു ബി.ജെ.പി യിലെ അംഗത്തിന്റെ വോട്ടു അസാധുവായി. കോൺഗ്രസ്സും കേരള കോൺഗ്രസ്സും തമ്മിലുള്ള ധാരണ പ്രകാരം കേരള കോൺഗ്രസിലെ സിൽവി സോജൻ രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത് 18അംഗങ്ങളുള്ള കഞ്ഞിക്കുഴിയിൽ യു ഡി എഫ് 10, എൽ.ഡി.എഫ് 7 ബി ജെ പി 1 എന്നിങ്ങനെയാണ് കക്ഷി നില. സിപിഐയിലെ റ്റിൻസി തോമസ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനെത്തുടർന്ന് എൽഡിഎഫിന് 6 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. രാജേശ്വരി രാജൻ വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർന്ന് സിപി മാത്യുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കഞ്ഞിക്കുഴി ടൗണിൽ പ്രകടനം നടത്തി.
പ്രകടനത്തിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം സി.പി.എം ന്റെ ഫ്‌ളക്‌സ് ബോർഡ് പ്രകടനത്തിനിടയിൽ കോൺഗ്രസ് പ്രവർത്തകർനശിപ്പിച്ചതായി ആരോപിച്ചു കഞ്ഞിക്കുഴി ടൗണിൽ നേരിയസംഘർഷം ഉടലെടുത്തു . സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പിൽ നിന്നു വിട്ടു നിന്നതായി സി.പി.ഐ. കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറി റ്റി.ആർ ബിനു അറിയിച്ചു കഞ്ഞിക്കുഴി പഞ്ചായത്തിൽ സി.പി.ഐക്കും കേരളാ കോൺഗ്രസിനും ഓരോ സീറ്റുവീതമാണുള്ളത് കഴിഞ്ഞ തവണ മത്സരം നടന്നപ്പോൾ സീറ്റ് കേരളാ കോൺഗ്രസിനു നൽകി അടുത്ത തവണ നൽകാമെന്ന ഉറപ്പിൽ തങ്ങൾ പിന്മാറി എന്നാൽ ഇത്തവണ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു് തങ്ങളെ ഒഴിവാക്കി സി.പി.എം തന്നെ മത്സരിച്ചു ഇതിൽ പ്രതിഷേധിച്ച് വോട്ടെടുപ്പിൽ നിന്ന് മാറിനിൽക്കുകയായിരുന്നുവെന്നു് ബിനു പറഞ്ഞു.