പീരുമേട്: 270735800 രൂപ വരവും267524500 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ലക്ഷമി ഹെലൻ അവതരിപ്പിച്ചു. . കുടിവെളളം. ടൂറിസം വിദ്യാഭ്യാസം . മേഖലകൾക്ക് മുൻഗണന നൽകിയിട്ടുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. പരുന്തുംപാറയിൽ വിനോദസഞ്ചാരികൾക്ക് വേണ്ട സൗകര്യം ഒരുക്കി വിനോദ സഞ്ചാരത്തിലൂടെ വരുമാനം കണ്ടെത്തുക ലക്ഷ്യമിടുന്നു. 17 വാർഡുകളിലും കുടിവെള്ളമെത്തിക്കാൻ വേണ്ട സൗകര്യം ചെയ്യുക കുടിവെള്ള പ്രശ്‌നം പരിഹരിക്കും. കരടി കുഴി ആയുർവേദാശുപത്രിക്ക് രണ്ടു കോടി രൂപ പുതിയതായി സ്ഥലം വാങ്ങി കെട്ടിടം വയ്ക്കാൻ അനുവദിച്ചിട്ടുണ്ട് .കരടി കുഴിയിൽ റോഡ് സൈഡിൽ സ്ഥലം വാങ്ങി കെട്ടിടംനിർമ്മിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അനുവദിച്ചിട്ടുള്ളത്.പ്രസിഡന്റ്. എസ് സാബു അദ്ധ്യക്ഷത വഹിച്ചു. പീരുമേട് എം എൽ എ വാഴൂർ സോമൻ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. സെക്രട്ടറി അനിൽകുമാർ , പഞ്ചായത്തംഗങ്ങളായ എൻ.സുകുമാരി , എ രാമൻ ഇ ചന്ദ്രൻ , ആരോഗ്യ മേരി, വെണ്ണില, സബീന മുഹമ്മദ്, ശോഭ, ഹരിഹരൻ, എൽസി , ബീന ജോസഫ് , അബ്രഹാം, എ ജെ തോമസ് എന്നിവർ പങ്കെടുത്തു.