ചെറുതോണി: കോൺഗ്രസ് എം പി മാർക്ക് നേരെ പാർലമെന്റിന് മുന്നിൽനടന്ന പൊലീസ് അതിക്രമത്തിൽ പ്രതിക്ഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചെറുതോണിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഡി സി സി ജനറൽ സെക്രട്ടറി എം ഡി അർജുനൻ ഉദ്ഘാടനം ചെയ്തു.വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് ആൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. റോയി ജോസഫ് , പി ഡി ജോസഫ്, ജോയി വർഗീസ്, രമേശ്കുമാർ പൊന്നാട്ട്, മാർട്ടിൻ അഗസ്റ്റിൻ, ആലീസ് ജോസ് , അജീഷ് വേലായുധൻ, ബാബൂ ജോർജ് , മുജീബ് റഹ്മാൻ , സൈമൺ പുത്തൻ വീട്ടിൽ, ഷാജു കണ്ടം തുടങ്ങിയവർ പ്രസംഗിച്ചു.