പീരുമേട്: സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വണ്ടിപ്പെരിയാറിൽ കുടിശിക നിവാരണ ക്യാമ്പ് നടത്തി. സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ നേതൃത്വത്തിൽ പീരുമേട്, വണ്ടിപ്പെരിയാർ മേഖലയിൽ നിരവധി വായ്പകൾ നൽകിയിട്ടുണ്ട്. വനിതകൾക്ക് ക്ക് മുൻഗണന നൽകിയിട്ടുള്ള വായ്പ ആയതിനാൽ നടപടികൾക്ക് മുന്നോടിയായി വായ്പകരെ നേരിട്ട് കണ്ട്കുടിശ്ശിക പിരിച്ചെടുത്ത് ജപ്തി നടപടിയിൽ നിന്നും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 200 ൽപ്പരം ആളുകൾ പങ്കെടുത്തു.റിക്കവറി ഓഫീസർ വിനയ ചന്ദ്രൻ, പ്രോജക്ട് ഓഫീസർ ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി