നെടുങ്കണ്ടം: സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷനും കൃഷിവകുപ്പും ചേർന്ന് നടപ്പിലാക്കുന്ന കാർഷിക യന്ത്ര പരിജ്ഞാന യജ്ഞം പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിൽ തുടക്കം കുറിച്ചു. കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളും പ്രവർത്തന പരിചയവും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. കാർഷിക കർമ്മ സേനകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് 12 ദിവസം നീണ്ടുനിൽക്കുന്ന പരിശീലനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. കാർഷിക യന്ത്രവൽക്കരണ മിഷൻ സി.ഒ ഡോ. യു ജയകുമാറി​ന്റ നേതൃത്വത്തിൽ ജില്ലാ പ്രോജക്ട് എൻജിനീയർ കെ. പി അനുരഞ്ജ, കെ.എസ് .സഞ്ജു, പി.കെ അമൽ, ധനീഷ്, നിതിൻ എന്നിവർ പരി​ശീലനത്തി​ന് നേതൃത്വം നൽകി.