തൊടുപുഴ: സിൽവർ ലൈനിന് അന്തിമ അനുമതി തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തുന്നതിനിടയിൽ കേരളത്തിലെ യു ഡി എഫ് എംപിമാർ ഡൽഹിയിലെ വിജയ് ചൗക്കിൽ നടത്തിയ സമരം കേരളത്തിന് അപമാനമാണെന്ന് എൻസിപി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ പറഞ്ഞു. യു .ഡി .എഫ് ഗവൺമെന്റ് നടപ്പിൽ വരുത്താൻ ശ്രമിച്ച് പരാജയപ്പെട്ട രണ്ട് പദ്ധതികളാണ് കിഫ് ബി യും അതിവേഗ റയിൽപാതയും. ഭൂമിയും വീടും നഷ്ടപെടുന്നവർക്ക് ഗ്രാമങ്ങളിൽ നാലിരട്ടിയും നഗരങ്ങളിൽ രണ്ടിരടിയും നഷ്ടപരിഹാരവും അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് തൊഴിലും നൽകുമെന്ന നഷ്ടപരിഹാര പാക്കേജ് ചർച്ച ചെയ്യാതെ ജനങ്ങളെ പരിഭ്രാന്തരാക്കി ആക്രമ സമരം സിൽവർ ലൈൻ പദ്ധതി നടപ്പാക്കിയാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് തിരിച്ചുവരവ് നടക്കത്തില്ലായെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണന്നും അനിൽ കുവ പളാക്കൽ പറഞ്ഞു.