മുട്ടം: പഞ്ചായത്തിന്റെ ബഡ്ജറ്റ് പ്രസിഡന്റ് ഷൈജ ജോമോന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പിൽ അവതരിപ്പിച്ചു. വീടും സ്ഥലവും ഇല്ലാത്ത മുഴുവൻ ഭവനരഹിതർക്കും ഭവന നിർമ്മാണത്തിനായി 5000000, ഇരട്ട വീടുകൾ ഒറ്റ വീടുകൾ ആക്കാൻ 4000000, കുടിവെള്ളെത്തിന് 36543000, ശുചിത്വ മാലിന്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി ഇൻസിനേറ്റർ സ്ഥാപിക്കൽ, മറ്റ് അനുബന്ധ പ്രവൃത്തികൾക്കുമായി 3508500, പഞ്ചായത്ത് ബസ്സ്റ്റാന്റിൽ ഷോപ്പിംഗ് കോംപ്ലക്സ്, ഫീഡിംഗ് റൂം,വാട്ടർ കൂളർ എന്നിവക്ക് 6950000, കാർഷിക-മൃഗ - ക്ഷീര വികസന മേഖലകളിലെ വികസനത്തിനും സംരക്ഷണത്തിനുമായി 3650320, തൊഴിലുറപ്പ് പദ്ധതിയ്ക്ക് 15000000, വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾക്ക് 2600000, എസ് സി /എസ് ടി 3765000, ഭിന്നശേഷിക്കാർ -വനിതാ-ശിശു- വയോജന ക്ഷേമ പ്രവർത്തനങ്ങൾക്ക് 2986600, അംഗൻവാടി കുട്ടികളുടെ പോഷകാഹാരം, ഘടക സ്ഥാപനങ്ങളുടെ അടിസ്ഥാന സേവന സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ എന്നിവക്ക് 1200000, ഊർജ സംരക്ഷണം 900000, തെരുവ് വിളക്കുകൾ, റോഡുകളുടെ നിർമ്മാണം- നവീകരണം 8645000, ക്ഷേമം, അടിസ്ഥാന സൗകര്യം വികസനം, സാംസ്‌ക്കാരികം, ടൂറിസം എന്നിവക്കും ബജറ്റ് പ്രാധാന്യം നല്‍കുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും ത്രിതല പഞ്ചായത്തിന്റെയും സഹകരണത്തോടെ മലങ്കര ടൂറിസം കൂടുതൽ സജ്ജമാക്കുക എന്നത് പഞ്ചായത്തിന്റെ പ്രധാന പദ്ധതികളിലൊന്നായതിനാൽ പ്രാദേശിക ടൂറിസം വികസനത്തിനും ടൂറിസം ഫെസ്റ്റിനും 200000 രൂപ എന്നിങ്ങനെയാണ് വിവിധ പദ്ധതികൾക്ക് വേണ്ടി പഞ്ചായത്ത്‌ ബഡ്ജറ്റിൽ തുക വകകൊള്ളിച്ചത്. ബഡ്ജറ്റിൽ സ്റ്റേഡിയം ഇൻഡോർ- മൾട്ടി പർപ്പസ് സ്റ്റേഡിയം നിർമ്മാണം,തൊഴിൽ രഹിതരായ യുവതി-യുവാക്കൾക്ക് കുടുംബശ്രീയുമായി ചേർന്ന് തൊഴിൽ പരിശീലനം (തയ്യൽ, ബുക്ക് ബൈൻഡിംഗ്, ഡ്രൈവിംഗ് ) എന്നിവയും ലക്ഷ്യമിടുന്നു. പഞ്ചായത്ത്‌ മെമ്പർമാരായ ഷേർളി അഗസ്റ്റ്യൻ, അഡ്വ: അരുൺ ചെറിയാൻ, സൗമ്യാ സാജബിൻ, ബിജോയി ജോൺ, ജോസ് കടത്തലക്കുന്നേൽ, ടെസി സതീഷ്, കുട്ടിയമ്മ മൈക്കിൾ, റെൻസി സുനീഷ്, റെജി ഗോപി, സെക്രട്ടറി ഷീബാ കെ സാമുവൽ, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തിൽ പങ്കെടുത്തു.