പീരുമേട് :താലൂക്ക് ആശുപത്രിക്ക് ആംബുലൻസ് ഇല്ലത്തത്മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി. പീരുമേട് ഗ്രാമപഞ്ചായത്ത് ആശുപത്രിക്ക് ആംബുലൻസ് അനുവദിച്ചു. തോട്ടം തൊഴിലാളികളും മറ്റ സാധാരണ ജനങ്ങളും താലൂക്ക് ആശുപത്രിയെയാണ് അശ്രയിക്കുന്നത്. പലപ്പോഴും ആംബുലൻസ് ലഭിക്കാത്തതു മൂലം വിദഗ്ദ്ധ ചികിത്സയ്ക്ക്‌കോട്ടയം മെഡിക്കൽകോളേജിലേക്ക് കൊണ്ടുപോകേണ്ടരോഗികളെ യഥാസമയത്ത് എത്തിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ആശുപത്രി ഹാളിൽചേർന്നയോഗത്തിൽബ്ലോക്ക് പ്രസിഡന്റ് പി.എൻ.നൗഷാദ് പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ എസ്. സാബു ,സ്റ്റാൻഡിങ് കമ്മിറ്റ് ചെയർമാൻ ആർ. ദിനേശൻ വി.എസ്.പ്രസന്നൻ കെ.വി. വർഗീസ് എന്നിവർ സംസാരിച്ചു.