obitsujatha

മൂലമറ്റം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കട്ടപ്പന ആലടി പരുന്തുപ്പാറ പരേതനായ ഗോപിയുടെ ഭാര്യ സുജാത (60) മരിച്ചു. കുടയത്തൂർ കോളപ്ര പ്ലാത്തോട്ടത്തിൽ കുടുബാംഗമാണ്. കോളപ്ര ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട കാർ റോഡിലൂടെ നടന്നു പോകുകയായിരുന്ന സുജാതയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കോളപ്ര ജങ്ഷനിൽ നിന്നും പാൽ വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുജാതയെ വിദഗ്ദ്ധചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ 16 ന് രാവിലെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും. മകൻ: ജിബിൻ. മരുമകൾ: ആതിര .