തൊടുപുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും തൊഴിലാളി വിരുദ്ധ നടപടികൾക്കുമെതിരെ മാർച്ച് 28, 29 തിയതികളിൽ നടത്തുന്ന പൊതുപണിമുടക്കിന് മുന്നോടിയായി സെറ്റോ സംഘടനകളുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ വിളംബര ജാഥ നടത്തി. ജില്ലാ ചെയർമാൻ റോയി ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ വി. എം.ഫിലിപ്പച്ചൻ, എൻ.എ.ജയകുമാർ, പി. എം. നാസർ, രാജേഷ് ബേബി, സി.എസ്.ഷെമീർ, ബിജു ജോസഫ്, ബിജോയ് മാത്യു,ജിൽസ് സിറിയക് ,എം. മനോജ്കമാർ, പീറ്റർ. കെ. എബ്രാഹം,ദീപു .പി യു. അലക്‌സാണ്ടർ ജോസഫ്,ദിലീപ് ജോസഫ് എന്നിവർ നേതൃത്വം നൽകി.