കട്ടപ്പന: പുരോഗമന കലാ സാഹിത്യ സംഘം വണ്ടൻമേട് ഏരിയ സമ്മേളനംസമ്മേളനം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ ഉദ്ഘാടനം ചെയ്തു.സി.പി.എം വണ്ടൻമേട് ഏരിയ സെക്രട്ടറി റ്റി.എസ്. ബിസി,ഫോക്‌ലോർ അക്കാദമി അവാർഡ്‌ജേതാവ് അജീഷ് തായില്ല്യം, കെ.എ മണി, എം.ഐ മാത്യു , മെറീനാജോൺ, െ്രസ്രബിൻ ബാബു, മാത്യൂ മായിമല തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ബെന്നി ഇലവുംമൂട്ടിൽ (പ്രസിഡന്റ്), കെ.എ. സദാനന്ദൻ,ദേവൻ കെ.ആർ.പി ( വൈസ് പ്രസിഡന്റുമാർ,സ്റ്റെബിൻ ബാബു (സെക്രട്ടറി), തമ്പികോന്നിയ്ക്കൽ, കെ.ജെ ജയിംസ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും 13 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.