നെടുങ്കണ്ടം: 75.21 കോടി വരവും . 75.20 കോടി ചെലവും പ്രതീക്ഷിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ബഡ് ജറ്റ് വൈസ് പ്രസിഡന്റ് റാണി തോമസ് അവതരിപ്പിച്ചു. അവതരിപ്പിച്ചു. പ്രസിഡന്റ് കെ.ടി.കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യം, വനിത-ശിശു-ന്യൂനപക്ഷ ക്ഷേമം, ടൂറിസം, കൃഷി എന്നിവയ്ക്ക് ബഡ്ജറ്റിൽ മുന്തിയ പരിഗണന നൽകി. സോക്ക് പിറ്റ്, കമ്പോസ്റ്റ്, ചുറ്റുമതിൽ, കിണർ റീചാർജ്ജിംഗ്, കുളങ്ങൾ, കിണർ, കാലിത്തൊഴുത്ത്, എസ്.എച്ച്.ജി.കൾക്ക് വർക്ക് ഷെഡ് തുടങ്ങിയ ആസ്തി നിർമ്മാണ പ്രവർത്തനങ്ങൾ ബഡ്ജറ്റിൽ ഇടംപിടിച്ചു. ന്യൂനപക്ഷ വിഭാഗത്തിന് ഒത്തുചേരാനായി പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം പദ്ധയിൽ പെടുത്തി സദ്ഭാവന മണ്ഡപം നിർമ്മിക്കുന്നതിന് 1.40 കോടി രൂപ. രാജാക്കാട് സി.എച്ച്.സി.യിൽ വനിതാ വാർഡ് നിർമിക്കുന്നതിനായി 95.48 ലക്ഷം. ഡയാലിസിസ്രോഗികൾക്ക് ചികിത്സാ സഹായമായി 20 ലക്ഷം, പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപയും വകയിരുത്തി. നെടുങ്കണ്ടം താലൂക്കാശുപത്രി, പാമ്പാടുംപാറ ബ്ലോക്ക് പി.എച്ച്.സി., രാജാക്കാട് സി.എച്ച്.സി., ചോറ്റുപാറ ഹോമിയോ ആശുപത്രിക്ക് മരുന്ന് വാങ്ങുന്നതിനും, ദൈനംദിന പ്രവർത്തനങ്ങൾക്കും 95 ലക്ഷം രൂപ. പുഷ്പക്കണ്ടം ഹോമിയോ ആശുപത്രിയിൽ സൗജന്യ തൈറോയ്ഡ് രോഗ നിർണയ സൗകര്യം സ്ഥാപിക്കുന്നതിനായി 12 ലക്ഷം രൂപ.വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൂന്തോട്ടം, ശൗചാലയം, സുരക്ഷാ വേലികൾ, കുടിവെള്ളം എന്നിവയ്ക്ക് 5 കോടി രൂപ. വനിത ഘടക പദ്ധതികളുടെ ഭാഗമായി 20 ലക്ഷവും, എസ്.എച്ച്.ജി.കൾക്ക് റിവോൾവിംഗ് ഫണ്ടായി 10 ലക്ഷവും, വനിത ഗ്രൂപ്പുകൾക്ക് സബ്സിഡി ഇനത്തിൽ അഞ്ച് ലക്ഷം. കെട്ടിടങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി2.16 കോടിയും, ജലശ്രതസുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി 15 ലക്ഷം. ഭിന്നശേഷി കുട്ടികൾക്ക് സ്‌കോളർഷിപ്പ് 10 ലക്ഷം. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനാവശ്യമായ ബോധവത്കരണം നടത്തുന്നതിന് 10 ലക്ഷം രൂപയും വകയിരുത്തി. വായനശാലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 10 ലക്ഷം രൂപ അനുവദിച്ചു.ബി.ഡി.ഒ. എം.കെ.ദിലീപ്, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.