തൊടുപുഴ : തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ തിരുവുത്സവത്തിന് 28 ന് കൊടിയേറും. . ക്ഷേത്രകലകൾക്കും, ക്ലാസിക്കൽ കലകൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഉത്സവപരിപാടികളും പ്രമുഖകലാകാരന്മാർ അണിനിരക്കുന്ന ചെണ്ടമേളങ്ങൾ, പഞ്ചവാദ്യം, നാദസ്വരം എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കും. തുരുവുത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ശീവേലിയും നടക്കും. ഉത്സവാഘോഷ പരിപാടികൾക്കായിട്ടുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഉപദേശകസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..ഒമ്പതാം ഉത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾ സമർപ്പിക്കുന്ന ഉത്പ്പന്നങ്ങൾ കൊണ്ട് മഹാ പ്രസാദ് ഊട്ട് നടക്കും. . അതിനു വേണ്ടി കലവറ നിറയ്ക്കൽ സമർപ്പണം ആരംഭിച്ചു.28 ന് രാത്രി 8 നും 8.30 ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ആമല്ലൂർ കാവനാട്ട് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും.
വിവിധ ദിവസങ്ങളിലായിക്ഷേത്രച്ചടങ്ങുകൾക്ക് പുറമെ തിരുവാതിര, ഭരതനാട്യം, ഭക്തിഗാനസുധ, ചാക്യാർകൂത്ത്, പഞ്ചാരിമേളം, സോപാന സംഗീതം, ഭക്തിഗാനമേള, സംഗീതകച്ചേരി, കുച്ചിപ്പുടി, പ്രഭാഷണം, ക്ളാസിക്കൽ ഡാൻസ്, സംഗീതസദസ്, കഥകളി, സാദസ്വരകച്ചേരി, ഭക്തിഗാനസുധ, രാമായണ നൃത്തശിൽപ്പം, മേജർസെറ്റ് പഞ്ചവാദ്യം എന്നിവ നടക്കും. പത്താം ഉത്സവ ദിവസമായ ഏപ്രിൽ 6 ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.
പത്രസമ്മേളനത്തിൽ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എം.രമേഷ് ജ്യോതി, കൺവീനർസി.സി.കൃഷ്ണൻ, ജോ. കൺവീനർ കെ.ആർ.വേണു, പ്രൊഫ. പി.ജി.ഹരിദാസ്,സി.സുരേഷ് കുമാർ, കെ.എൻ. കൃഷ്ണകുമാർ, വി.എ. കൃഷ്ണകുമാർ, സി.രാധാകൃഷ്ണൻ, പി. അശോക് കുമാർ, കെ.ഹരിലാൽ, കെ.ആർമോഹൻദാസ് എന്നിവർ പങ്കെടുത്തു.