bijumadhavan

നെടുങ്കണ്ടം : അന്യാർതൊളു 1779 - നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. മലനാട് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, ശാഖാ പ്രസിഡന്റ് എൻ.എം മോഹനൻ, യൂണിയൻ കൗൺസിലർ മനോജ് അപ്പാന്താനം, വനിതാ സംഘം പ്രസിഡന്റ് ഉഷാ മണിരാജ്, ശാഖാ യോഗം വൈസ് പ്രസിഡന്റ് കെ.കെ സിജു തുടങ്ങിയവർ പ്രസംഗിച്ചു. പ്രസിഡന്റായി പി.സന്തോഷ് , വൈസ് പ്രസിഡന്റ് കെ കെ സിജു , സെക്രട്ടറിയായി എസ് രാജേഷ് യൂണിയൻ കമ്മിറ്റി അംഗമായി എൻ എം മോഹനൻ എന്നിവരടങ്ങിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.