കുമളി: ഭവനനിർമ്മാണത്തിനും, ആരോഗ്യമേഖലയ്ക്ക് മുൻഗണന നൽകി കുമളി പഞ്ചായത്ത് ബഡ് ജറ്റ അവതരിപ്പിച്ചു. 49.03 കോടിയുട ബജറ്റ് വൈസ് പ്രസിഡന്റ് വി.കെ. ബാബു കുട്ടി അവതരിപ്പിച്ചു പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ അദ്ധ്യക്ഷയായി .ഉത്പ്പാദന മേഖലയ്ക്കായി 2.3 കോടി രൂപ മാറ്റിവെച്ചപ്പോൾ സമ്പൂർണ്ണ പാർപ്പിടമേഖലയ്ക്കായി 4.5 കോടി രൂപ വകയിരുത്തി. വിദ്യാഭ്യാസ മേഖല 68 ലക്ഷം ,യുവജന ക്ഷേമത്തിന്26 ലക്ഷ,ആരോഗ്യമേഖല 1.44 കോടി ,വനിതാശിശക്ഷേമം1.35 കോടി ,ടൂറിസം മേഖല 60 ലക്ഷം ,ശാരീരിക മാനസിക വൈകല്യമുള്ളവർക്ക് 60 ലക്ഷം ,റോഡ് പരിപാലനം 1.3 കോടി ,മാലിന്യ സംസ്‌കരണം50 ലക്ഷം എന്നിവ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്‌