തൊടുപുഴ:കാർഷിക രംഗത്ത് വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലാതല കർഷക അവാർഡ് വിതരണവും കൃഷി വകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക് എന്ന ബൃഹത് പദ്ധതി'യുടെ ജില്ലാതല ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിയിൽ താൽപ്പര്യമുള്ള വിദ്യാർഥികളെയുൾപ്പെടെ പ്രോത്സാപ്പിക്കുന്നതിനും സഹായം ചെയ്യുന്നതിനും പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിലൂടെ യുവതലമുറയെ കാർഷിക രംഗത്തേക്കെത്തിക്കാനും സംസ്ഥാനത്തിന്റെ കാർഷിക സംസ്‌കാരം നിലനിർത്താനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.. നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം.ജെ.ജേക്കബ്ബ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്, തൊടുപുഴ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ജെസി ജോണി, ആത്മ പ്രൊജക്ട് ഡയറക്ടർ ആൻസി തോമസ്, ഡെപ്യൂട്ടി ആത്മ പ്രൊജക്ട് ഡയറക്ടർ സൈജ ജോസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ബീനാ മോൾ ആന്റണി, സിജി ആന്റണി തുടങ്ങിയവർ സംസാരിച്ചു.ഞങ്ങളും കൃഷിയിലേക്ക് എന്ന വിഷത്തിൽ ദേവികുളം കൃഷി അസി. ഡയറക്ടർ പ്രമേദ് മാധവൻ, തൊടുപുഴ കൃഷി അസി. ഡയറക്ടർ കെ.ആർ. ചന്ദ്ര ബിന്ദു എന്നിവർ ക്ലാസ് നയിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എലിസബത്ത് പുന്നൂസ് സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയറക്ടർ സൂസൻ ബെഞ്ചമിൻ നന്ദിയും പറഞ്ഞു.