പുളിയ്ക്കത്തൊട്ടി : എസ്.എൻ.ഡി.പി യോഗം പുളിയ്ക്കത്തൊട്ടി ശാഖ യോഗത്തിന്റെ വാർഷിക െപാതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും 27 ന് രാവിലെ 10.30 ന് പുളിയ്ക്കത്തൊട്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. തൊടുപുഴ എസ്.എൻ.ഡി.പി യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ.സോമൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ ചെയർമാൻ എ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ശാഖയിലെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ശാഖ സെക്രട്ടറി ബിനോയ് ദാസപ്പൻ അറിയിച്ചു.