കട്ടപ്പന: കൊമേഴ്‌സ്യൽ നേഴ്‌സറി തലത്തിൽ നടന്ന തെരെഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനത്തിന് അർഹനായ ഇരട്ടയാർ നാങ്കുതൊട്ടി ചുക്കുരുമ്പേൽ ബിജുവിനെ ചെറുകിട കർഷക ഫെഡറേഷൻ ആദരിച്ചു.
പച്ചക്കറി -ഫലവൃക്ഷ- പുഷ്പ കൃഷിയിൽ ഒന്നാം സ്ഥാനം നേടിയ ബിജുവിന് സംസ്ഥാന സർക്കാർ ഒരുലക്ഷം രൂപയും ഫലകവുമാണ് സമ്മാനിക്കുന്നത്. യോഗത്തിൽ ഫെഡറേഷൻ പ്രസിഡന്റ് വൈ.സി സ്റ്റീഫൻ ബിജുവിനെ ഷാൾ അണിയിച്ച് ആദരിച്ചു. രാജേന്ദ്രൻ മാരിയിൽ, അബ്രാഹം ജോസഫ്, ആനീസ് സ്റ്റീഫൻ, സുലോചന ചന്ദ്രൻ, റോസമ്മ ജോസ് എന്നിവർ പ്രസംഗിച്ചു.