budget
വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ ബഡ്ജറ്റ് അവതരിപ്പിക്കുന്നു

ഇടുക്കി: സ്ത്രീ ശാക്തീകരണ പദ്ധതികളും സ്ത്രീ സൗഹൃദ പദ്ധതികൾക്കും പ്രാധാന്യം നൽകി ജില്ലാ പഞ്ചായത്തിന്റെ ബഡ്ജറ്റ്. 98,98,01,201 രൂപ ആകെ വരവും 98,32,59,500 രൂപ ചെലവും 65,41,701 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ അവതരിപ്പിച്ചത്. കൃഷി, മൃഗസംരക്ഷണം, ഊർജ്ജം, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമപദ്ധതികൾ, സാമൂഹ്യസുരക്ഷ, വനിതാ ശിശു വികസനം, പട്ടികജാതി- പട്ടികവർഗ്ഗ വികസനം, പശ്ചാത്തല സൗകര്യ വികസനം എന്നിവയ്‌ക്കെല്ലാം ബഡ്ജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. കൗമാരക്കാരായ പെൺകുട്ടികൾക്ക് നാപ്കിൻ വിതരണത്തിനായി 50 ലക്ഷം രൂപയും മാതൃവന്ദനം പദ്ധതിക്ക് 30 ലക്ഷം രൂപയും നീക്കിവച്ചു. ഇടുക്കി കഫേ എന്ന പേരിൽ കുടുംബശ്രീ പ്രവർത്തകരെ ഉൾക്കൊള്ളിച്ചുകൊണ്ട് 52 പഞ്ചായത്തുകളിലും നടപ്പിലാക്കുന്ന പദ്ധതിക്ക് ഒരു കോടി രൂപയും സ്മാർട്ട് അങ്കണവാടികൾക്ക് 48 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ജില്ലയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു പഞ്ചായത്തിൽ ഒരു വീട് എന്ന നിലയ്ക്ക് നിർമ്മിച്ചു നൽകുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചു. കുട്ടികൾക്കായി കായിക പരിശീലനത്തിന് കളിത്തട്ട് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപയും ജില്ലാതല കായികമേളയ്ക്ക് പത്ത് ലക്ഷം രൂപയും വകയിരുത്തി. പുഴ ഒഴുകട്ടെ എന്ന പദ്ധതി പ്രകാരം നദികളുടെ സംരക്ഷണത്തിന് 25 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ക്ഷീരകർഷകർക്ക് സബ്‌സിഡി നൽകുന്നതിന് 3.5 കോടി രൂപ അനുവദിച്ചു. കൂടാതെ കാറ്റാടി വൈദ്യുത പദ്ധതി (10 ലക്ഷം), സോളാർ പദ്ധതി (25 ലക്ഷം), മില്ലറ്റ് കൃഷി പ്രോത്സാഹനം (25 ലക്ഷം) എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ബഡ്ജറ്റിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അദ്ധ്യക്ഷനായിരുന്നു.

പ്രധാന പ്രഖ്യാപനങ്ങൾ

നെൽ കർഷകർക്ക് സബ്‌സിഡി- 25 ലക്ഷം

അഗ്രി ക്ലിനിക്- 52 ലക്ഷം

മണ്ണ് ജല സംരക്ഷണം- 2.3 കോടി

ജലസേചനം- 1 കോടി

കാർഷിക വിപണനം- 1 കോടി
ഫാമുകളുടെ നവീകരണവും മറ്റും- 1.75 കോടി

ഹൈ മാസ്റ്റ്/ മിനി മാസ്റ്റ് ലൈറ്റ്- 75 ലക്ഷം

സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപണി- 3.5 കോടി

എസ്.എസ്.എ- 1.5 കോടി

ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട്- 20 ലക്ഷം
കമ്പ്യൂട്ടർ ഉപകരണങ്ങൾ- 50 ലക്ഷം
ജില്ലാ ആശുപത്രികൾക്ക് മരുന്ന്- 1 കോടി

ജില്ലാ ആശുപത്രികളുടെ അറ്റകുറ്റപ്പണി- 1 കോടി

വൃദ്ധർക്ക് ആയുർവേദ പരിചരണം- 10 ലക്ഷം

അതി ദരിദ്രരെ സഹായിക്കാൻ- 50 ലക്ഷം

ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്‌കോളർഷിപ്പ്- 1 കോടി

സമ്പൂർണ്ണ കേൾവിശക്തി ചികിത്സ- 10 ലക്ഷം

എച്ച്.ഐ.വി ബാധിതർക്ക് പോഷകാഹാരം- 20 ലക്ഷം

മുതിർന്ന പൗരൻമാരുടെ ക്ഷേമ പ്രവർത്തനം- 70 ലക്ഷം

ഡയാലിസിസ്- 1 കോടി

കീമോ തെറാപ്പി മരുന്ന്- 30 ലക്ഷം

ലൈബ്രറികൾക്ക് അടിസ്ഥാന സൗകര്യം- 50 ലക്ഷം

ഹാം റേഡിയോ- 10 ലക്ഷം

ചരിത്ര മ്യൂസിയം,​ ആർട്ട് ഗ്യാലറി- 50 ലക്ഷം

മൗണ്ടൻ സൈക്ലിംഗ്- 25 ലക്ഷം

സ്ത്രീ ശക്തി ആയുർവേദ പരിചരണം- 15 ലക്ഷം

വനിത ഹോസ്റ്റൽ- 50 ലക്ഷം

പട്ടികവർഗ്ഗ കോളനികളിലെ സ്ത്രീ സുരക്ഷ- 50 ലക്ഷം

പട്ടികജാതി പട്ടികവർഗ്ഗ കോളനി കുടിവെള്ള പദ്ധതി- 1 കോടി

ഗോത്ര സാരഥി- 10 ലക്ഷം

മൊബൈൽ ആയുർവേദ ക്ലിനിക്- 25 ലക്ഷം

റോഡ്- 5.6 കോടി

റോഡ് പുനരുദ്ധാരണം- 25 കോടി

കലുങ്ക്, പാലം തുടങ്ങിയവ- 3 കോടി

നടപ്പാതകൾ- 1 കോടി
കുടിവെള്ള പദ്ധതി- 2 കോടി

മാലിന്യ സംസ്‌കരണം- 2 കോടി

ഇലക്ട്രിക് ശ്മശാനം- 75 ലക്ഷം

പാർപ്പിട പദ്ധതി- 6 കോടി